FREEDOM 251 CONFIRM. CASH ON DELIVERY

HomeGadget
ഫ്രീഡം 251 ബുക്കു ചെയ്‌തവര്‍ക്ക് കമ്പനി പണം തിരികെ നല്‍കുന്നു
Date : 27-02-2016Category : GadgetAuthor : Asianet News
ദില്ലി: ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്‌മാര്‍ട്ട് ഫോണിനെ കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇപ്പോഴിതാ ഫ്രീഡം 251 സ്‌മാര്‍ട്ട് ഫോണ്‍ ബുക്കു ചെയ്‌തവരുടെ പണം നിര്‍മ്മാതാക്കളായ റിങിങ്ങ് ബെല്‍സ് തിരികെ നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രീ-ബുക്കിങ് ആയി സ്വീകരിച്ച 30000 ഉപഭോക്താക്കളുടെ പണമാണ് തിരികെ നല്‍കുന്നത്. ഇവര്‍ക്ക് ക്യാഷ് ഓണ്‍ ഡെലിവറിയായി ഫോണ്‍ വാങ്ങാനാകുമെന്നാണ് റിങിങ്ങ് ബെല്‍സ് എം ഡി മോഹിത് ഗോയല്‍ പറയുന്നത്. ആദ്യ ദിവസത്തെ ബുക്കിങിനിടെ വെബ്സൈറ്റിനുണ്ടായ തകരാര്‍ കാരണമാണ് ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കുന്നതെന്നും മോഹിത് വ്യക്തമാക്കി.

ആദ്യത്തെ 30000 ബുക്കിങിന് മാത്രമാണ് ഓണ്‍ലൈനായി പണം സ്വീകരിച്ചത്. അതിനുശേഷം വെബ്സൈറ്റ് തകരാറിലായി. വെബ്സൈറ്റ് പിന്നീട് പ്രവര്‍ത്തനം പുനഃരാരംഭിച്ചശേഷം സ്വീകരിച്ച ബുക്കിങിന് കമ്പനി പണം സ്വീകരിച്ചിട്ടില്ല. പണം ഒടുക്കുന്നതിനുള്ള ലിങ്ക് ഇ-മെയിലില്‍ അയയ്‌ക്കുമെന്ന് വെബ്സൈറ്റില്‍ വ്യക്തമാക്കിയിരുന്നെങ്കിലും, ഇതുവരെ ആര്‍ക്കും,  എല്ലാവരും ക്യാഷ് ഓണ്‍ ഡെലിവറി വഴി പണം നല്‍കിയാല്‍ മതിയെന്നാണ് കമ്പനിയുടെ നിലപാട്. സുതാര്യത ഉറപ്പുവരുത്താനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും മോഹിത് പറയുന്നു.

Comments