ബലാത്സംഗം ചെയ്താല്‍ ഒരു കുഴപ്പവും ഇല്ല... കല്യാണം കഴിച്ചാല്‍ മതി; ക്രൂരമായ തമാശയല്ല, നിയമമാണ്2

ബലാത്സംഗം

തുര്‍ക്കിയിലും ബലാത്സംഗം കുറ്റകരമാണ്. എന്നാല്‍ ഇപ്പോള്‍ പാസായിരിക്കുന്ന പുതിയ നിയമം ബലാത്സംഗ വീരന്‍മാര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഒരുപാടുള്ളതാണ്.

ചെറിയ പെണ്‍കുട്ടികള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതായിരിക്കണം ഏറ്റവും വലിയ കുറ്റകൃത്യം. അതികഠിനമായ ശിക്ഷ തന്നെ നല്‍കുകയും വേണം.

തുര്‍ക്കിയില്‍

എന്നാല്‍ തുര്‍ക്കി പാര്‍ലമെന്റ് പാസാക്കിയ ബില്‍ പറയുന്നത് ഇങ്ങനെയൊന്നും അല്ല. ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ സമ്മതിച്ചാല്‍ പ്രതിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കും.

പ്രേരിപ്പിക്കില്ലേ

ബലാത്സംഗം ചെയ്യാന്‍ പുരുഷന്‍മാരെ പ്രേരിപ്പിക്കുന്ന നിയമമാണിത് എന്നാണ് ഇപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. നിയമം പാസാക്കരുതെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

തുര്‍ക്കിയിലെ സ്ത്രീകള്‍

ലോകത്ത് ഏറ്റവും അരക്ഷിതരായ സ്ത്രീകള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാല്‍പത് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

കൊലപാതകങ്ങള്‍

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സ്ത്രീകള്‍ കൊലചെയ്യപ്പെടുന്നതിന്റെ കണക്ക് കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. 1,400 ശതമാനമാണ് വര്‍ദ്ധന.

ഇങ്ങനെയാണെങ്കില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഭീഷണിപ്പെടിത്തിയോ കീഴ്‌പെടുത്തിയോ അല്ലാതെ സെക്‌സ് ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം എന്നാണ് പറയുന്നത്. പക്ഷേ പ്രയോഗത്തില്‍ വരുമ്പോള്‍ ഈ നിയമം എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാമല്ലോ.

ശൈശവ വിവാഹം

ശൈശവ വിവാഹവും ബലാത്സംഗംവും കൂട്ടാന്‍ മാത്രമേ ഈ ബില്‍ ഉപകരിക്കൂ എന്നാണ് പ്രധാന ആക്ഷേപം. എന്തായാലും ബില്‍ നിയമമായിട്ടില്ല.

എര്‍ദോഗന്‍

പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ പാര്‍ട്ടി പാര്‍ലമെന്റില്‍ ബില്ലിന് പ്രാഥമിക അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇനി അടുത്ത ദിവസം വോട്ടിനിടും. അവിടേയും അംഗീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല. Previous PAGE

Comments