അലറിവിളിക്കുന്ന സ്ത്രീകള്‍ക്ക് ശരിക്കും രതിമൂര്‍ച്ച കിട്ടുന്നുണ്ടോ? ജി സ്പോട്ട് പോലൊരു മണ്ടത്തരം?

സ്ത്രീയുടെ മനസും പുരുഷന്റെ ഭാഗ്യവും ഒരാള്‍ക്കും പ്രവചിക്കാന്‍ കഴിയില്ല എന്നാണ് പറയാറ്. സെക്‌സിന്റെ കാര്യത്തിലാണെങ്കില്‍ ഇതില്‍ ആദ്യം പറഞ്ഞ കാര്യം കുറച്ച് കൂടി കൃത്യമാകും പോലും. ആസ്വാദ്യകരമെന്ന് പുറമേ തോന്നുന്ന ഒരു ലൈംഗിക ബന്ധത്തില്‍, സ്ത്രീക്ക് ശരിക്കും സംതൃപ്തി കിട്ടിയിട്ടുണ്ടാകണം എന്നില്ല എന്നാണ് പഠനങ്ങള്‍ 

സ്ത്രീക്ക് സംതൃപ്തി കിട്ടിയോ എന്നറിയാന്‍ പലപ്പോഴും പുരുഷന്മാര്‍ അവളുണ്ടാക്കുന്ന ശബ്ദത്തെ അളവുകോലാക്കുന്നത് കാണാം. കഥകളിലും മറ്റും വായിക്കുന്ന സീല്‍ക്കാരം മുതല്‍ അശ്ലീല വീഡിയോയില്‍ കേള്‍ക്കുന്ന ശബ്ദവുമായി വരെ ഇവരത് ഒത്തുനോക്കും. എന്നാല്‍ ലൗഡ് സെക്‌സ് എന്നാല്‍ അത് ഗുഡ് സെക്‌സ് അല്ല എന്നാണ് ഈ പഠനം പറയുന്നത്. ജി സ്‌പോട്ട് പോലെ ഒരു അബദ്ധധാരണയാണ് ഇതുമത്രേ
അരിസ്‌റ്റോട്ടില്‍ വരെ ചോദിച്ചിരുന്നു
സ്ത്രീയുടെ രതിമൂര്‍ച്ചയെപ്പറ്റിയുള്ള സംശയങ്ങളും ചര്‍ച്ചകളും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അരിസ്റ്റോട്ടിലിന്റെ കാലം മുതലുള്ള പണ്ഡിതര്‍ ഇതേക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്. പ്രത്യുത്പാദനത്തില്‍ രതിമൂര്‍ച്ചയ്ക്ക് വലിയ പങ്കില്ല എന്നിരിക്കേ രതിമൂര്‍ച്ചയെപ്പറ്റി ആകുലപ്പെടേണ്ട കാര്യമുണ്ടോ എന്ന ചോദ്യത്തിലാണ് പലപ്പോഴും ചര്‍ച്ചകള്‍ അവസാനിക്കുന്നത്
എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍
യേല്‍, സിന്‍സിനാറ്റി ചില്‍ഡ്രണ്‍സ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് സ്ത്രീയുടെ രതിമൂര്‍ച്ച പ്രത്യുത്പാദനത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ്. സ്ത്രീയുടെ ലൈംഗിക സംതൃപ്തി മാത്രമല്ല കാര്യം എന്നര്‍ഥം. എന്ന് കരുതി രതിമൂര്‍ച്ചയില്ലാതെ പ്രത്യുത്പാദനം നടക്കില്ല എന്നുമില്ല.
രതിമൂര്‍ച്ച ആദ്യം ആര്‍ക്ക്
ലൈംഗിക ബന്ധത്തില്‍ ഇരുവര്‍ക്കും ഒരുമിച്ച് രതിമൂര്‍ച്ചയുണ്ടായാല്‍ മാത്രമേ അത് സക്‌സസ് ആകൂ എന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ ഇത് തെറ്റാണ് എന്ന് മാത്രമല്ല വളരെ അപൂര്‍വ്വമായി മാത്രമേ ഇങ്ങനെ സംഭവിക്കുകയും ചെയ്യൂ. പുരുഷന് സ്ഖലനം ഉണ്ടാകുന്നതിനു മുന്‍പ് സ്ത്രീക്ക് രതിമൂര്‍ച്ചയുണ്ടായാല്‍ അതാണ് നല്ലത് എന്നാണ് പറയപ്പെടുന്നത്.
എന്താണീ ഫേക്ക് ഓര്‍ഗാസം
പുരുഷന് സ്ഖലനത്തിലേക്ക് എത്തും വരെ താല്പര്യത്തോടെ ബന്ധത്തില്‍ തുടരാന്‍ സ്ത്രീകള്‍ക്ക് കഴിയുമത്രെ. എന്നാല്‍ തിരിച്ച് പുരുഷന് കഴിയാറില്ല. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് തങ്ങള്‍ സംതൃപ്തരാണ് എന്ന് അഭിനയിക്കേണ്ടിവരുന്നു. തല ഒരു വശത്തേക്ക് ഇട്ടും, കുറച്ചധികം ശബ്ദമുണ്ടാക്കിയും മറ്റുമാണ് ഈ അഭിനയം പൊലിപ്പിക്കുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഈ ശബ്ദമാണ് പഠിക്കുന്നത്
എന്തുകൊണ്ടാണ് ലൈംഗികബന്ധത്തിനിടെ ശബ്ദമുണ്ടാക്കുന്നത്. ഈ ശബ്ദവും രതിമൂര്‍ച്ചയും തമ്മില്‍ എന്താണ് ബന്ധം എന്ന് പഠിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും പുറത്തായത്. പങ്കാളിയായ പുരുഷനെ കളിപ്പിക്കാനുള്ള സ്ത്രീകളുടെ അടവാണത്രെ ഈ ശബ്ദമുണ്ടാക്കല്‍. പങ്കാളിക്ക് ഉണ്ടാകാവുന്ന കുറ്റബോധം കുറക്കാന്‍ വേണ്ടി കൂടിയാണ് സ്ത്രീകള്‍ ഇത് ചെയ്യുന്നത്. പറയുന്ന പോലെ ഒരു ചതിയല്ല.
സ്ത്രീകള്‍ തന്നെ പറയുന്നത്
ലങ്കാഷെയര്‍, ലീഡ്‌സ് യൂണിവേഴ്‌സിറ്റികളില്‍ നടന്ന പഠനങ്ങള്‍ പറയുന്നത് സ്ത്രീകള്‍ ബോധപൂര്‍വ്വം ശബ്ദമുണ്ടാക്കുന്നു എന്നത് ഒരു മിത്തല്ല എന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 18നും 48നും ഇടയിലുള്ള സ്ത്രീകള്‍ പറഞ്ഞത് തങ്ങള്‍ ഇത്തരത്തില്‍ ശബ്ദമുണ്ടാക്കാറുണ്ട് എന്നാണ്. എന്നാല്‍ ചിലര്‍ പറഞ്ഞത് ശബ്ദമുണ്ടാക്കുന്നു എന്നത് സംതൃപ്തിയുമായി ബന്ധമൊന്നുമില്ല എന്നാണ്
പങ്കാളിയെ ബൂസ്റ്റ് ചെയ്യാന്‍
പങ്കാളിയുടെ അഭിമാനം സംരക്ഷിക്കാനും അവരെ ബൂസ്റ്റ് ചെയ്യാനും വേണ്ടിയാണ് ഇത്തരത്തില്‍ ശബ്ദമുണ്ടാക്കി അഭിനയിക്കുന്നതെന്ന് 87 ശതമാനം സ്ത്രീകളും പറയുന്നു. 66 ശതമാനം സ്ത്രീകളുടെ അഭിപ്രായ പ്രകാരം ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത് തങ്ങളുടെ പങ്കാളിയെ വേഗം ക്ലൈമാക്‌സിലേക്ക് എത്തിക്കുന്നു എന്നാണ്
തുറന്ന് ചോദിക്കാവുന്നതേ ഉള്ളൂ
സ്ത്രീകളിലെ രതിമൂര്‍ച്ച മനസിലാക്കാന്‍ പല വിധ മാര്‍ഗങ്ങളുണ്ടെന്ന് പറയുന്നു. അവരുടെ ശ്വാസോച്ഛ്വാസത്തിന്റെ വേഗത, സീല്‍ക്കാരം, ശബ്ദം, കെട്ടിപ്പിടിക്കുന്നതിലെ പ്രത്യേകത, നെഞ്ചിടിപ്പ് അങ്ങനെ പല പല സിഗ്നലുകള്‍ പങ്കാളിക്ക് കിട്ടും. എന്നാല്‍ ഇതിലൊക്കെ ഏറ്റവും എളുപ്പവും നല്ലതും പങ്കാളിയോട് തന്നെ തുറന്ന് ചോദിക്കുന്നതല്ലേ.
ജി സ്‌പോട്ടിനെക്കുറിച്ചുള്ള കഥകള്‍
സ്ത്രീകളുടെ ജി സ്‌പോട്ടിനെക്കുറിച്ച് ഒരുപാട് കഥകളുണ്ട്. ഇതില്‍പലതും അതിശയോക്തി കലര്‍ന്നതും ഭാവനയില്‍ മെനഞ്ഞുണ്ടാക്കിയതുമാണ് എന്നതാണ് സത്യം. സ്ത്രീകളുടെ രതിമൂര്‍ച്ചയും ഇത് പോലെ തന്നെ മനസിലാക്കാന്‍ വിഷമമുള്ള ദുരൂഹമായ ഒന്നാണ് എന്ന് പഠനങ്ങള്‍ തന്നെ പറയുന്നു 

Comments