സ്വന്തം സഹോദരന്‍ തന്നെ 'റേപ്പ്' ചെയ്തു, പലതവണ... സെല്‍ഫി ക്വീന്‍ കാരെന്റെ വെളിപ്പെടുത്തല്‍ ലേബര്‍ പാര്‍ട്ടി എംപിയായ സൈമണ്‍ ഡാന്‍ക്സകിന്‍റെ മുന്‍ ഭാര്യയാണ് കാരെന്‍   

സ്വന്തം സഹോദരന്‍ തന്നെ 'റേപ്പ്' ചെയ്തു, പലതവണ... സെല്‍ഫി ക്വീന്‍ കാരെന്റെ വെളിപ്പെടുത്തല്‍

ലേബര്‍ പാര്‍ട്ടി എംപിയായ സൈമണ്‍ ഡാന്‍ക്സകിന്‍റെ മുന്‍ ഭാര്യയാണ് കാരെന്‍   

ലണ്ടന്‍: കാരെന്‍ ഡാന്‍ക്‌സക് പ്രശസ്തയാവുന്നത് അവരുടെ സെല്‍ഫി ചിത്രങ്ങള്‍ കൊണ്ടായിരുന്നു. ബ്രിട്ടീഷ് എംപിയായ സൈമണ്‍ ഡാന്‍ക്‌സക്കിന്റെ മുന്‍ ഭാര്യയാണ് കാരന്‍. എന്നാല്‍ ഇപ്പോള്‍ അവര്‍ വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണം കൊണ്ടാണ്.

സ്വന്തം സഹോദരന്‍ തന്നെ തന്റെ ജീവിതം നശിപ്പിച്ച കദനകഥയാണ് അവര്‍ വെളിപ്പെടുത്തിയത്. ആരെന്ന് വെളിപ്പെടുത്താതെ തന്നെ പരാതി നല്‍കാമായിരുന്നെങ്കിലും, ഈ വെളിപ്പെടുത്തല്‍ മറ്റ് പലര്‍ക്കും പ്രചോദനമാകട്ടെ എന്ന് കരുതിയാണ് കാരന്റെ ധീരമായ നടപടി.

ഒമ്പത് വയസ്സിനും 11 വയസ്സിനും ഇടയില്‍ വച്ചായണ് കാരെന്‍ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായത്.

സെല്‍ഫി ക്യൂന്‍

സെല്‍ഫി ക്യൂന്‍ എന്നാണ് കാരന്‍ അറിയപ്പെട്ടിരുന്നത്. ലേബര്‍ പാര്‍ട്ടി എംപിയായ സൈമണ്‍ ഡാന്‍ക്‌സകിന്റെ ഭാര്യ ആയിരുന്നു കാരെന്‍. ഇപ്പോള്‍ ആ ബന്ധം തകര്‍ന്നിരിക്കുകയാണ്.

വെളിപ്പെടുത്തല്‍

തന്റെ സഹോദരന്‍ ആയ മൈക്കല്‍ ബുര്‍ക്ക് തന്നെ ചെറുപ്പത്തില്‍ ബലാത്സംഗത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലാണ് കാരെന്‍ നടത്തിയിരിക്കുന്നത്. അത് തന്റെ ജീവിതം നശിപ്പിച്ചു എന്നും കാരന്‍ പറയുന്നു.

കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചത് 2 വര്‍ഷം; പിതാവ് അറസ്റ്റില്‍ click to read

ബാല്യം

തന്റെ ബാല്യം അവന്‍ നശിപ്പിച്ചു എന്നാണ് കാരെന്‍ പറയുന്നത്. അത് തന്റെ ജീവിതത്തെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.

ഒളിച്ചുകളി

ഒമ്പതാം വയസ്സിലാണ് സഹോദരന്റെ പീഡനങ്ങള്‍ തുടങ്ങുന്നത്. ഒളിച്ചുകളിക്കാം എന്ന് പറഞ്ഞ് രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, സഹോദരന്റെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിപ്പിച്ചും ആയിരുന്നു തുടക്കം.

മനസ്സിലായില്ല

തുടക്കത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും കാരെന് മനസ്സിലായിരുന്നില്ല. പക്ഷേ മനസ്സിലായപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.

ഒഴിവാക്കാന്‍

സഹോദരനൊപ്പം ഉണ്ടാകാതിരിക്കാന്‍ കാരെന്‍ പലതവണ ശ്രമിച്ചു. പക്ഷേ അപ്പോഴെല്ലാം അവന്‍ എങ്ങനെയെങ്കിലും കാരെന്റെ അടുത്തെത്തി ശ്രമങ്ങള്‍ തുടര്‍ന്നു.

മൂന്ന് തവണ

മൂന്ന് തവണയാണ് മൈക്കല്‍ കാരനെ ബലാത്സംഗം ചെയ്തത്. 11 വയസ്സിനിടയില്‍ ആയിരുന്നു ഇതെല്ലാം സംഭവിച്ചത്. അപ്പോഴും തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് കുഞ്ഞു കാരെന് മനസ്സിലായിരുന്നില്ല.

പരാതി

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാരെന്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്,. ഇപ്പോള്‍ അവര്‍ക്ക് 33 വയസ്സുണ്ട്. കുട്ടികളുണ്ട്. പക്ഷേ തന്റെ ജീവിതത്തെ ആ പഴയ സംഭവങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് കാരെന്‍ പറയുന്നു.

മൈക്കല്‍

കാരെന്റെ സഹോദരന്‍ അമിത ലൈംഗികാതിക്രമ സ്വഭാവം ഉള്ള ആളാണെന്ന് തെളിഞ്ഞുകഴിഞ്ഞു. മറ്റൊരു പെണ്‍കുട്ടിയേയും ഇയാള്‍ ഇത്തരത്തില്‍ ബലാത്സംഗം ചെയ്തിട്ടുണ്ട്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസ് ഉണ്ട്.
ജീവിതം നശിച്ചവര്‍

തന്റെ പേര് വെളിപ്പെടുത്താതിരിക്കാനുള്ള അവസരം ുണ്ടായിട്ടും എന്തുകൊണ്ടാണ് കാരെന്‍ അതിന് തയ്യാറാകാതിരുന്നത്? തന്നെപ്പോലെ ഇത്തരം പീഡനങ്ങള്‍ അനുഭവിച്ചവര്‍ ഒരുപാടുണ്ടാവും, അവര്‍ക്ക് അത് വെളിപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രചോദനത്തിന് വേണ്ടിയാണ് എന്നാണ് കാരെന്റെ മറുപടി.

Comments