ലൈംഗീക ബന്ധത്തില് സ്ത്രീയും പുരുഷനും ഒരുപോലെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്


 സ്ത്രീകള്ക്കിടയില് വളരെ സാധാരണമായ പ്രശ്നമാണ് വേദനാജനകമായ സംഭോഗം. സംഭോഗസമയത്ത് ലൂബ്രിക്കേഷന് ഇല്ലെങ്കില് ഫലം വേദനയും അതുമൂലം സംഭവിക്കുന്ന താത്പര്യക്കുറവും ആയിരിക്കും. ലൂബ്രിക്കേഷന് കുറയുന്നതിന് പ്രധാന കാരണം ഫോര്പ്ലൈ ഇല്ലാത്തതാണ്. ലൈംഗീകജീവതത്തില് ഫോര്പ്ലേ (രതിപൂര്വലീലകള്) ക്കുളള പ്രാധാന്യം പുരുഷന്മാര് വേണ്ടതുപോലെ മനസ്സിലാക്കുന്നില്ല. സ്ത്രീകള് വളരെയധികം ആസ്വദിക്കുന്ന ഒന്നാണ് ഫോര്പ്ലേ. ഫോര്പ്ലേയുടെ പ്രാധാന്യത്തെക്കുറിച്ച് 'കാമസൂത്ര'യില് വാത്സ്യായനന് പ്രതിപാദിക്കുന്നുണ്ട്.
ചില പുരുഷന്മാര്ക്ക് ഉദ്ധാരണം നഷ്ടപ്പെടുന്നതിനു മുന്പ് 'പണി തീര്ക്കണം' എന്ന മനോഭാവമാണ്. സ്വന്തം സംതൃപ്തിയെക്കുറിച്ചേ അവര് ചിന്തിക്കുന്നുള്ളൂ. രതിപൂര്വലീലകള് വഴിയാണ് സ്ത്രീ സംഭോഗത്തിനായി തയ്യാറാകുന്നതെന്ന് അവര് മനസ്സിലാക്കുന്നില്ല. മറ്റൊരു വലിയ ശതമാനത്തിന് രതിപൂര്വലീലയുടെ പ്രാധാന്യം അറിയില്ല.ഇനിയൊരു വിഭാഗത്തിന്റെ ധാരണ സ്ത്രീയുടെ രഹസ്യഭാഗങ്ങള് സ്പര്ശിച്ചാല് അവരെ ഉണര്ത്താന് കഴിയും എന്നാണ്. അതല്ല ശരീരത്തിന്റെ പല ഭാഗങ്ങളായിരിക്കും പല സ്ത്രീകള്ക്കും പുരുഷന് സ്പര്ശിക്കുമ്പോള് സുഖം പകരുന്നത്. കിടപ്പറയിലെ ലൈംഗികസൂചനയുള്ള സംഭാഷണം, സ്നേഹപ്രകടനം ഇവയൊക്കെ പ്രധാനമാണ്. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് തുറന്ന് ചര്ച്ച ചെയ്യേണ്ട ഒന്നാണ് പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങള്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്ക്ക് ഒരു തവണ ബന്ധപ്പെടുമ്പോള്തന്നെ ഒന്നിലധികം തവണ രതിമൂര്ച്ഛ കൈവരിക്കാന് കഴിയും. 12 ശതമാനം സ്ത്രീകള് മള്ട്ടി ഓര്ഗാസ്മിക് ആണ്. ഒരു രതിമൂര്ച്ഛയ്ക്കുശേഷം പുരുഷന് ഉദ്ധാരണത്തിന് വളരെ നീണ്ട സമയം എടുക്കും. പക്ഷേ, സ്ത്രീക്ക് വീണ്ടും ഉത്തേജനം നല്കിയാല് രതിമൂര്ച്ഛ ആവര്ത്തിക്കും. സ്ത്രീകള്ക്ക് ജനിതകമായുള്ള സിദ്ധിയാണ് ഇത്. സ്ത്രീയുടെ രതിമൂര്ച്ഛ പുരുഷന് തിരിച്ചറിയാന് സാധിക്കില്ല. സ്ത്രീ പറയാതെ പുരുഷന് അത് മനസ്സിലാക്കാന് പറ്റില്ല. പുരുഷന്റെ കാര്യത്തില് രതിമൂര്ച്ഛയോടൊപ്പം സ്ഖലനം നടക്കുന്നതുപോലെ സ്ത്രീക്ക് രതിമൂര്ച്ഛക്കനുസൃതമായ ബാഹ്യമായ തെളിവുകള് ഒന്നുമില്ല. ആര്ത്തവവിരാമം മൂലമുണ്ടാകുന്ന ഹോര്മോണ് വ്യതിയാനങ്ങള് കാരണം മെനോപ്പോസിലെത്തിയാല് ലൂബ്രിക്കേഷന് കുറയും.
ഏറ്റവും നല്ല ഉപായം ഫോര്പ്ലേക്കായി നല്ല സമയം ചെലവഴിക്കുക എന്നതാണ്. സൗന്ദര്യത്തിനേക്കാളും കിടപ്പറയില് സ്ത്രീക്ക് എങ്ങനെ പുരുഷനെ വശീകരിക്കാനും ഉണര്ത്താനും തൃപ്തിപ്പെടുത്താനും കഴിയുന്നു എന്നതിനാണ് പ്രാധാന്യം. ബാഹ്യസൗന്ദര്യത്തിന്റെ പ്രാധാന്യവും ബാഹ്യമായേ ഉള്ളൂ. ദാമ്പത്യത്തിന്റെ ആദ്യനാളുകളില് സൗന്ദര്യം പ്രധാനമായിരുന്നേക്കാം. പക്ഷേ, ദീര്ഘകാലാടിസ്ഥാനത്തില് കിടപ്പറയില് ഇണകള് അങ്ങോട്ടുമിങ്ങോട്ടും എങ്ങനെ പ്രതികരിക്കുന്നു, എത്രത്തോളം പരസ്പരം ഉത്തേജിപ്പിക്കുന്നു എന്നതാണ് പ്രധാനം. സൗന്ദര്യത്തിന്റെ കാര്യത്തില് സ്ത്രീകള് വളരെ സാധാരണക്കാരികള് ആയിരിക്കും. പക്ഷേ, പുരുഷനെ തളച്ചിടാനുള്ള അവളുടെ കഴിവ് കിടപ്പറയിലാണ്.

Comments