പങ്കാളി കന്യകന് ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാന് സാധിക്കും?


പണ്ടുമുതലേ കന്യകാത്വം എന്നത് പെണ്കുട്ടിയെ മാത്രം സംബന്ധിക്കുന്ന ഒരു വിഷയമായിരുന്നു. പെണ്കുട്ടിക്ക് തന്റെ ആദ്യത്തെ ലൈംഗീക വേഴ്ചയില് തന്നെ കന്യകാചര്മ്മം മുറിഞ്ഞ് രക്തം വരണം എന്ന് പ്രതീക്ഷിക്കുന്നവരായിരുന്നു ഭൂരിഭാഗം പുരുഷന്മാരും. എന്നാല് ഈ പറയുന്ന പുരുഷന്മാരുടെ കാര്യമോ? ഒരു പുരുഷന് കന്യകന് ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാന് സാധിക്കും? തന്റെ ആദ്യ ലൈംഗീക പങ്കാളി നീയാണെന്ന് ഒരു പുരുഷന് തന്റെ പങ്കാളിയോട് പറഞ്ഞാല് തന്നെ അയാള് കള്ളം പറയുന്നതല്ല എന്ന് എങ്ങനെ ഉറപ്പിക്കാന് സാധിക്കും? ഒരു പുരുഷന്റെ കന്യകത്വം പുറമേ തെളിയിക്കാന് സാധിക്കുന്ന സൂചനകള് ശരീരത്തില് ഉണ്ടാവില്ല എന്ന് തന്നെ പറയാം.
ലൈംഗീകവേഴ്ചയ്ക്കിടയില് ആത്മവിശ്വാസത്തോടെ, തന്റെ നീക്കങ്ങളെ കുറിച്ച് വളരെ വ്യക്തമായ ധാരണയുള്ള പങ്കാളിയുള്ളത് വളരെ നല്ല കാര്യമാണ്. എന്നാല്, നിങ്ങള് അയാളുമായി ആദ്യമായി ലൈംഗീക ബന്ധത്തില് ഏര്പ്പെടുമ്പോള് ആണ് ഇങ്ങനെയെങ്കില് സംശയിക്കണം.
ആദ്യമായി ലൈംഗീകബന്ധത്തില് ഏര്പ്പെടുന്ന പുരുഷന് അധികം ബാഹ്യകേളികള് ചെയ്യാതെ എത്രയും വേഗം ലൈംഗീക വേഴ്ചയിലേക്ക് കടക്കുവാനാകും താല്പ്പര്യപ്പെടുക. സത്യത്തില് ആദ്യമായി ചെയ്യുമ്പോള്, യോനീഭാഗത്തുള്ള ഏത് ദ്വാരത്തിലൂടെയാണ് ലിംഗം കടത്തേണ്ടത് എന്നതില് പല പുരുഷന്മാര്ക്കും സംശയം തോന്നിയേക്കാം. എന്നാല് മുന്അനുഭവമുള്ളവര്ക്ക് ഇത് അത്ര പ്രയാസമുള്ള കാര്യമാകില്ല.
ആദ്യമായി ലൈംഗീക ബന്ധത്തിലേര്പ്പെടുമ്പോള് പുരുഷനില് പെട്ടെന്ന് സ്ഖലനം ഉണ്ടാകാറുണ്ട്. ആദ്യ ലൈംഗീക സുഖത്തിന്റെ ആവേശവും പൂര്വ്വ പരിചയം ഇല്ലാത്തതും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. മുന്പരിചയം ഉണ്ടെങ്കില് പുരുഷന് ശീഘ്രസ്ഖലനം തടയുവാന് സാധിക്കും.സ്ത്രീയുടെ ശരീരത്തെക്കുറിച്ചു നല്ല ധാരണയുള്ള പുരുഷന്മാര്ക്ക് ആദ്യാനുഭവങ്ങള് ഉണ്ടായിരിയ്ക്കാന് സാധ്യതയേറെയാണ്.

Comments