ടീനേജ് സെക്സ്, ചില അന്ധവിശ്വാസങ്ങള്

സ്കൂളില് നിന്നോ വീട്ടില് നിന്നോ ലൈംഗികവിദ്യാഭ്യാസം ലഭിക്കാത്തതുകൊണ്ട് ആണ്കുട്ടികളും പെണ്കുട്ടികളും പലപ്പോഴും ചൂഷണത്തിന് ഇരയാകാറുണ്ട്.
യോനിക്കുള്ളിലേക്ക് ലിംഗം പ്രവേശിക്കുകയും അവിടെ വെച്ച് സ്ഖലനം സംഭവിക്കുകയും ചെയ്താല് മാത്രമേ ഗര്ഭം ധരിയ്ക്കൂവെന്ന ധാരണ തെറ്റാണ്. പുരുഷലിംഗത്തില് നിന്നും സ്ഖലനത്തിനു മുമ്പും ശേഷവും പുറത്തുവരുന്ന സ്രവത്തില് ബീജങ്ങളുണ്ടാകും. യോനിയിലേക്ക് പ്രവേശിപ്പിച്ചില്ലെങ്കിലും ആ ഭാഗത്ത് പുരുഷലിംഗത്തില് നിന്നുള്ള സ്രവം വീഴുകയോ അല്ലെങ്കില് യോനിയിലേക്ക് ഒലിച്ചിറങ്ങുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാലും ഗര്ഭം ധരിയ്ക്കാനുള്ള വിരളമായ സാധ്യതയുണ്ടെന്ന് തിരിച്ചറിയണം.
മാസമുറ സമയത്തോ അണ്ഡം പുറത്തുവരുന്നതിനു ദിവസത്തിനു മുമ്പോ ശേഷമോ ലൈംഗികമായി ബന്ധപ്പെട്ടാല് കുട്ടികളുണ്ടാവില്ലെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത് തെറ്റാണ്. കാരണം അണ്ഡം പുറത്തുവരുന്ന സമയം കൃത്യമായി പറയാന് സാധിക്കില്ല. കൂടാതെ പുരുഷബീജങ്ങള്ക്ക് ഒരാഴ്ച വരെ സജീവമായി നില്ക്കാനുള്ള ശേഷിയുണ്ട്.
ബന്ധപ്പെട്ട ഉടന് തന്നെ യോനിയ്ക്കുള്ളിലും പുറത്തും വെള്ളമുപയോഗിച്ച് കഴുകി വൃത്തിയാക്കിയാല് ഗര്ഭം ധരിയ്ക്കില്ലെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്. ഇത് ശുദ്ധ അസംബന്ധമാണ്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് പുരുഷബീജങ്ങളുടെ നീക്കം.
ആദ്യമായി ലൈംഗികബന്ധത്തിലേര്പ്പെട്ടാല് ഗര്ഭം ധരിക്കില്ലെന്ന് ചിന്തിക്കുന്നവരുണ്ട്. ലൈംഗികമായി ഒരു പെണ്കുട്ടി ഏറ്റവും ഉണര്ന്നു നില്ക്കുന്ന സമയമാണ് കൗമാരകാലം. അതുകൊണ്ടു തന്നെ പ്രായപൂര്ത്തിയായ പെണ്കുട്ടികള് ഗര്ഭിണിയാകാനുള്ള സാധ്യത കൂടുതലാണ്.
ലൈംഗികാവയവങ്ങള് വൃത്തികെട്ടവയാണെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. കൗമാരക്കാരുടെ മനസ്സിലുള്ള ഇത്തരം ചിന്തകള് തെറ്റാണ്. കൈയും കാലും പോലെ ഒരു അവയവം തന്നെയാണ് അതും. കൂടാതെ ഏറ്റവും അണുവിമുക്തമായി സൂക്ഷിക്കേണ്ട സ്ഥലവും. അടിവസ്ത്രങ്ങളും ലൈംഗികാവയവങ്ങളും വൃത്തിയായി സൂക്ഷിക്കാന് എപ്പോഴും ശ്രമിക്കണം.
ഏറ്റവും സെക്സ് ആസ്വദിക്കുന്നത് പുരുഷന്മാരാണെന്ന ചിന്ത ചിലര്ക്കെങ്കിലും ഉണ്ടാവാറുണ്ട്. ഇതും തെറ്റാണ്. പുരുഷന് ആസ്വദിക്കുന്നതുപോലെ തന്നെ സ്ത്രീയും സെക്സ് ആസ്വദിക്കുന്നുണ്ട്.
ആദ്യമായി ലൈംഗികബന്ധത്തിലേര്പ്പെട്ടാല് കന്യാചര്മം പൊട്ടി രക്തം വരുമെന്ന തെറ്റിദ്ധാരണയുണ്ട്. ഓട്ടം, നീന്തല്, സൈക്ലിങ് തുടങ്ങിയ അല്പ്പം ആയാസപ്പെടേണ്ട ഏത് പ്രവര്ത്തികള്ക്കിടയില് പൊട്ടിപോകാവുന്ന ഒന്നാണിതെന്ന് തിരിച്ചറിയണം. ആദ്യമായി ബന്ധപ്പെടുമ്പോള് രക്തം വന്നില്ലെങ്കില് പെണ്കുട്ടിയെ സംശയിക്കേണ്ടെന്ന് ചുരുക്കം.
സ്വയംഭോഗം ചെയ്യുന്നത് വന്ധ്യതയിലേക്ക് നയിക്കുമെന്ന് ചിലര് പേടിക്കുന്നുണ്ട്. സ്വയംഭോഗം എന്നത് ആരോഗ്യകരമായ പ്രവര്ത്തിയാണ്. ഇതുകൊണ്ട് ശരീരത്തിന് യാതൊരു വിധ ദോഷവും ഇല്ല.

Comments