ബ്രാ ധരിയ്ക്കരുതെന്ന് പറയാനുള്ള കൃത്യമായ കാരണം


ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോയെന്നു നമുക്ക് നോക്കാം.
ഉറങ്ങുമ്പോൾ ബ്രാ വേണമോ വേണ്ടയോ എന്നതിനെപ്പറ്റി പല അഭിപ്രായങ്ങളും ഉണ്ട്. ചില സ്ത്രീകൾക്ക് ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നതിനോട് താല്പര്യമില്ല. മറ്റുചിലർക്ക് ഇത് സ്തനങ്ങള് തൂങ്ങുന്നത് തടയും എന്നാണ് അഭിപ്രായം.
പല വിദഗ്ധരുടെയും അഭിപ്രായത്തിൽ ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് ബ്രെസ്റ്റ് ക്യാൻസർ ഉണ്ടാക്കുമെന്നാണ്. ബ്രാ പതിവായി ഉപയോഗിച്ചാൽ സ്തനങ്ങള് തൂങ്ങുന്നത് തടയുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോയെന്നു നമുക്ക് നോക്കാം.
ബ്രാ രക്തചംക്രമണത്തെ ബാധിക്കുന്ന ഒരു അടിവസ്ത്രമാണ്. അതിന്റെ കണ്ണികൾ പേശികളെ മുറുക്കുകയും ഞരമ്പുകളെ ബാധിക്കുകയും ചെയ്യുന്നു. കൂടുതൽ ഇറുകിയ ബ്രാ ബ്രസ്റ്റ് കോശങ്ങളെ നശിപ്പിക്കുന്നു. അതിനാൽ ഉറങ്ങുമ്പോൾ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
കൂടാതെ ഇതിന്റെ പൂട്ടും വള്ളികളുമെല്ലാം ചർമത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ത്വക്കിൽ അസ്വസ്ഥതയുണ്ടാക്കും. കൂടുതൽ സമയം ഇതുപയോഗിക്കുന്നത് സിസ്റ്റ് പോലും ഉണ്ടാക്കും. അതിനാൽ അസ്വസ്ഥത തോന്നിയാലുടൻ ബ്രാ മാറ്റാൻ ശ്രദ്ധിക്കുക.
ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് ഫംഗസ് ബാധയ്ക്ക് കാരണമാകും. സ്തനങ്ങളുടെ അടിഭാഗത്തു നനവും ഉണ്ടാക്കും. അതിനാൽ ഉറങ്ങുമ്പോൾ ബ്രാ മാറ്റിയാൽ ബ്രസ്റ്റിനും ശ്വസിക്കാൻ അവസരം കിട്ടും.
ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.
ബ്രാ സാധാരണ ഇറുകിയതായിരിക്കും. കൂടുതൽ കാലം ഇത് ധരിക്കുന്നത് ചർമ്മത്തിൽ കുരുക്കളും, നിറവ്യത്യാസം, കറുത്തപാടുകൾ, ചൊറിച്ചിൽ എന്നിവയുണ്ടാക്കും.
ബ്രാ ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ട് ഉറക്കത്തിൽ ഇത് ധരിക്കാതിരിക്കുന്നതാണ് നല്ലത്. സ്തനങ്ങള് തൂങ്ങുന്നത് തടയാൻ ചില വ്യായാമങ്ങളും മറ്റും ചെയ്തു സ്തനങ്ങള് സംരക്ഷിക്കാവുന്നതാണ്.

Comments